Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ 'സൂം' ആപ്പിൽ നമ്പർ പ്ലേറ്റ് ബിഡിങ് ലേലം ഡിസംബർ 18ന് 

December 11, 2023

 Gulf_Malayalam_News

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ലേല നടപടികൾക്കായുള്ള 'സൂം' ആപ്പിൽ നമ്പർ പ്ലേറ്റ് ബിഡിങ് ലേലം ഡിസംബർ 18ന് നടക്കുമെന്ന് ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചത്. 

 

സൂം ആപ്പിലെ "ഷോ ഇന്റെരെസ്റ്റ്" എന്ന ഓപ്ഷനിലാണ് ലേലം നടക്കുക. തെരഞ്ഞെടുത്ത നമ്പർ ആവശ്യമുള്ളത് ഒരാൾക്ക് മാത്രമാണെങ്കിൽ പറഞ്ഞ വിലയ്ക്ക് നമ്പർ വിൽക്കുമെന്നും, ഒന്നിലധികം ആളുകൾ ഒരു നമ്പറിന് താൽപ്പര്യം കാണിക്കുകയാണെങ്കിൽ, താൽപ്പര്യമുള്ളവർക്കിടയിൽ ഒരു ഇന്റേണൽ ബിഡ്ഡിംഗ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. 

"ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള നമ്പർ തിരഞ്ഞെടുത്തതിന് ശേഷം ഡെപ്പോസിറ്റ് തുക അടക്കണം. തുടർന്ന് നിർദ്ദിഷ്ട സമയ കാലയളവിനായി കാത്തിരിക്കണം" - മന്ത്രാലയം പറഞ്ഞു.  

അതേസമയം, മൊബൈല്‍ ആപ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ആൻഡ്രോയിഡിലും ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.  മെട്രേഷ് 2 ആപ്പിലെ വിശദാംശങ്ങളിലൂടെയോ പുതിയ അക്കൗണ്ട് സൃഷ്ടിച്ചോ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News