Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈജിപ്തിലെ സ്‌കൂളുകളിൽ നിഖാബ് ധരിക്കുന്നത് നിരോധിച്ചു 

September 12, 2023

Gulf_Malayalam_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

കെയ്‌റോ: ഈജിപ്തിലെ സ്‌കൂളുകളില്‍ മുഖം മറച്ച നിഖാബ് ധരിക്കുന്നത് നിരോധിച്ചു. സെപ്റ്റംബര്‍ 30 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് തല മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത് മുഖം മറച്ചാവരുതെന്നും ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

മതപരവും വിദ്യാഭ്യാസപരവുമായ സമനില നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ കുറുച്ചുവര്‍ഷങ്ങളായി ഈജിപ്തിലെ സ്‌കൂളുകളില്‍ നിഖാബ് ധരിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയർന്നിരുന്നു. കൂടാതെ, രാജ്യത്തെ നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും നിഖാബ് ധരിക്കുന്നതിന് നിരോധനം ഏർപെടുത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News