Breaking News
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്.എം.പി.വി ഇന്ത്യയിലെത്തി,രോഗം സ്ഥിരീകരിച്ചത് ബംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്! | ഖത്തറിലെ ലക്ഷ്വറി ഫാഷൻ ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് | ഖത്തർ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രൊമോഷന് തുടക്കമായി | ഖത്തർ ബിർള പബ്ലിക് സ്‌കൂളിലും ജനുവരി 15 മുതൽ ഷിഫ്റ്റ് സമ്പ്രദായം,മൂന്ന് ക്ളാസുകൾ സെക്കൻഡ് ഷിഫ്റ്റിലേക്ക് | മലപ്പുറം അരീക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി | സിറിയൻ ഉന്നതതല പ്രതിനിധി സംഘം ദോഹയിൽ,ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി | ഖത്തറിലെ ഫാർമ & ഹെൽത്ത്‌കെയർ കമ്പനിയിൽ ജോലി ഒഴിവുകൾ | ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലോക്കോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം | ട്വന്റിഫോർ ചാനലിനും ശ്രീകണ്ഠൻനായർക്കുമെതിരെ അപകീർത്തി പരാമർശം,രണ്ട് ഖത്തർ മലയാളികൾക്കെതിരെ നിയമനടപടി | അറേബ്യൻ ഗൾഫ് കപ്പിൽ ഒമാനെ തകർത്ത് ബഹ്‌റൈൻ ജേതാക്കളായി |
നിപ പേടിയിൽ അതീവ ജാഗ്രത,കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

September 12, 2023

Malayalam_Qatar_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്:  നിപ സംശയത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ  മാസ്‌ക് നിര്‍ബന്ധമാക്കി. കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് ജില്ലയില്‍ നിപ സംശയം നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിർദേശമാണുള്ളത്.

ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വവ്വാല്‍, കാട്ടുപന്നി എന്നിവയാണ് നിപ വൈറസിന്റെ വാഹകരെന്നതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് വെറ്റിനറി ഓഫിസര്‍ ഡോ കെ ബി ജിതേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുമെന്നും, എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. കഴിവതും ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യം മരിച്ച ആളുടെ ഒന്‍പത് വയസുള്ള കുട്ടി വെന്റിലേറ്ററിലും, മരിച്ച വ്യക്തിയുടെ ഭാര്യ ഐസൊലേഷനിലുമാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് 2 മണിക്ക് കുറ്റ്യാടിയില്‍ പ്രാദേശിക യോഗം ചേരും. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News