Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വീണ്ടും കോവിഡ് വാക്‌സിൻ,എറിസ് വൈറസിനെതിരെ പുതിയ വാക്സിൻ അടുത്ത മാസം പുറത്തിറക്കും

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദമായ എറിസ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് അടുത്ത മാസം പുതിയ കോവിഡ് വാക്‌സിൻ പുറത്തിറക്കുന്നതായി അമേരിക്ക.

അടുത്ത മാസം പുറത്തിറക്കുന്ന വാക്സിൻ അമേരിക്കൻ ജനത  സ്വാഗതം ചെയ്യുമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 2021 മുതൽ വാക്‌സിന്റെ ആവശ്യം ഒരുപാട് കുറഞ്ഞിരുന്നു.  വാക്സിൻ ആദ്യമായി ലഭ്യമായപ്പോൾ യുഎസിലെ 240 ദശലക്ഷത്തിലധികം ആളുകൾക്ക് (ജനസംഖ്യയിൽ 73 ശതമാനം)  ഒരു വാക്സിൻ ഷോട്ടെങ്കിലും ലഭിച്ചിരുന്നു. 2022 അവസാനത്തോടെ, മിക്ക ആളുകൾക്കും കോവിഡ് വൈറസ് ബാധിക്കുകയോ, വാക്സിൻ ലഭിക്കുകയോ ചെയ്തിരുന്നു. 50 ദശലക്ഷത്തിൽ താഴെ ആളുകൾക്കാണ് വാക്സിൻ ഷോട്ടുകൾ ലഭിച്ചത്.

അടുത്ത മാസം മുതൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരും ഫാർമസികളും പുതിയ വാക്സിന്റെ വിതരണം ആരംഭിക്കും. 2022 അവസാനം മുതൽ വ്യാപിച്ച വൈറസിന്റെ ഒമിക്രോൺ പതിപ്പിനെതിരെ അപ്‌ഡേറ്റ് ചെയ്ത വാക്സിനാണിത്.

വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ കുറയുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണം തുടരേണ്ടതുണ്ടെന്ന്  കൈസർ ഫാമിലി ഫൗണ്ടേഷൻ സർവേ മെത്തഡോളജി ഡയറക്ടർ ആഷ്‌ലി കിർസിംഗർ പറഞ്ഞു. വാക്‌സിന്റെ ഗുണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാനുള്ള ശ്രമം തുടരുകയാണെന്നും ആഷ്‌ലി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News