Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ സാംസ്കാരിക മന്ത്രാലയം ജീവനക്കാരനായിരുന്ന വി.കെ.എം കുട്ടി മലയമ്മ നാട്ടിൽ നിര്യാതനായി

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ദീര്‍ഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന എഴുത്തുകാരനും കവിയുമായ വി.കെ.മരക്കാർ കുട്ടി (വി.കെ.എം.കുട്ടി മലയമ്മ – 72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘകാലം ഖത്തർ സാംസ്‌കാരിക മന്ത്രാലയം ജീവനക്കാരനായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെ ഹൃദയാഘാതം മൂലം എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരനും കവിയുമായിരുന്ന അദ്ദേഹം  ഖത്തറിലും നാട്ടിലും സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു.

ദോഹയിലെ സാംസ്‌കാരിക സദസ്സുകളില്‍  നിറസാന്നിധ്യമായിരുന്ന കുട്ടിക്ക മലയമ്മ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു.

ദോഹയിലുള്ള മകന്റെ ഭാര്യയുടെ വിസ നടപടി ക്രമങ്ങള്‍ക്ക് വേണ്ടി എറണാകുളം ഖത്തര്‍ വിസ സെന്ററിലേക്ക് പോയതായിരുന്നു.ഈസ്റ്റ്‌ മലയമ്മ വൻകണ കുന്നുമ്മൽ പരേതനായ മാമുക്കോയയുടെ മകനാണ്. ഇന്ന് രാവിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഈസ്റ്റ് മലയമ്മ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ മൃതദേഹം ഖബറടക്കി.

ഭാര്യമാർ: ആയിഷ തറമ്മണ്ണിൽ, ഫാത്തിമ കോക്കല്ലൂർ. മക്കൾ: റൈഹാന, റഊഫ് കോക്കല്ലൂർ, റാഷിദ് (ഖത്തർ). മരുമക്കൾ: അബ്ദുനാസർ, ഫസീല, റസീന.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News