Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

August 15, 2023

August 15, 2023

അൻവർ പാലേരി 

ദോഹ : രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ്(34)നിര്യാതനായി.ഇന്ന്(ചൊവ്വാഴ്ച)ഉച്ചയോടെയായിരുന്നു അന്ത്യം.

അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്.അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിൽ നിന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉൾപെടെ ദോഹയിൽ എത്തിയിരുന്നു.

മാലിക്,ഹവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ : ഫാത്തിമ ജുമാന. മക്കൾ : ഹനിയ ഫാത്തിമ,അബ്ദുൽ ഹലീം.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News