Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദേ മാനത്തേക്ക് നോക്കിയേ,ഇന്ന് രാത്രി ഖത്തറിലും സൂപ്പർ ബ്ലൂ മൂൺ കാണാം

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : അപൂര്‍വ്വമായ സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം ഇന്ന് രാത്രി ദൃശ്യമാകും. 2023ലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെയാണ് ഇന്ന് ലോകത്തിന് കാണാൻ കഴിയുക.

ഇന്ന് വൈകുന്നേരം മുതല്‍ നാളെ സൂര്യോദയത്തിന് മുമ്പ്, ചന്ദ്രന്‍ വലുതും കൂടുതല്‍ തിളക്കവുമുള്ളതായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാല്‍ ചന്ദ്രന് വലുപ്പം കൂടുകയും കൂടുതൽ തെളിച്ചം ലഭിക്കുകയും ചെയ്യും.

‘ബ്ലൂ മൂണ്‍’ സാധാരണ തൂവെള്ള-ചാര നിറത്തിലുള്ള പൗര്‍ണ്ണമി പോലെയായിരിക്കുമെന്നും അതിനെ വിളിക്കുന്നത് പോലെ നീലയായിരിക്കില്ലെന്നും ക്യുസിഎച്ച് വ്യക്തമാക്കി. ഇത് യഥാര്‍ത്ഥത്തില്‍ നിറത്തെയല്ല, മറിച്ച് അതിന്റെ ആവൃത്തിയെയാണ് സൂചിപ്പിക്കുന്നത്.

ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സമയമായതിനാലാണ് ചന്ദ്രനെ അസാധാരണ വലിപ്പത്തിലും പ്രകാശത്തിലും കാണാൻ സാധിക്കുന്നത്. സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം ആരംഭിക്കുമ്പോൾ  ഭൂമിയില്‍ നിന്ന് 3,57,244 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ചന്ദ്രൻ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും സൂപ്പര്‍ മൂണ്‍ ഉണ്ടായിരുന്നു.

ഇന്ന് രാത്രി 7.10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 4.30 വരെ സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. ചന്ദ്രന് സമീപം ശനിയെയും കാണാമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകണമെങ്കില്‍ 14 വര്‍ഷം കാത്തിരിക്കണമെന്ന് നാസ പറയുന്നു. 2037 ജനുവരിയിലാണ് അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുക. ശേഷം അതേ വര്‍ഷം മാര്‍ച്ചിലും ദൃശ്യമാകുന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News