Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പ്രശസ്ത മത പ്രഭാഷകനും ആഗോള ഇസ്‌ലാമിക പണ്ഡിത സഭാംഗ വുമായ ശൈഖ് മുസ്തഫ അൽ സെറാഫി ദോഹയിൽ അന്തരിച്ചു

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ ലോകത്തെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായിരുന്ന ശൈഖ് മുസ്തഫ അൽ സെറാഫി (93) ദോഹയിൽ  അന്തരിച്ചു.

നിരവധി ഇസ്‌ലാമിക രാജ്യങ്ങളിൽ മത പ്രബോധകനായും പ്രഭാഷകനായും പ്രവർത്തിച്ച അദ്ദേഹം മുസ്ലീം പണ്ഡിതന്മാരുടെ ആഗോള സഭയിൽ യൂണിയൻ ഇഷ്യൂസ് ആൻഡ് മൈനോറിറ്റീസ് കമ്മിറ്റി അംഗം ഉൾപ്പെടെ,നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിയമബിരുദം നേടിയ ശേഷം കുറച്ചുകാലം അഭിഭാഷകനായി പ്രവർത്തിച്ച  ശൈഖ് മുസ്തഫ അൽ സെറാഫി ഖത്തറിലെ നിരവധി സ്‌കൂളുകളിൽ വിദ്യാഭ്യാസ സൂപ്പർവൈസറായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

ആഗോള തലത്തിൽ വിവിധ മതങ്ങൾക്കിടയിൽ സഹിഷ്ണുതയും സഹവർത്തിത്വവും വളർത്തുന്നതിന് അക്ഷീണം പ്രവർത്തിച്ചിരുന്ന അദ്ദേഹം നയതന്ത്ര മേഖലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു.ഏറ്റവും ഒടുവിൽ ഉസ്ബെക്കുകളുമായി അനുരഞ്ജനത്തിനായി കിർഗിസ്ഥാൻ സന്ദർശിച്ച പ്രതിനിധി സംഘത്തിൽ ഡോ. അലി കരദാഗിയോടൊപ്പം  മുസ്തഫ അൽ സെറാഫിയുമുണ്ടായിരുന്നു.

ശാസ്ത്രത്തോടും ശാസ്ത്രജ്ഞരോടും പ്രതിബദ്ധതയുള്ള സിറിയൻ കുടുംബത്തിൽ 1930 ലായിരുന്നു പിന്നീട് പ്രവർത്തനം ഖത്തറിലേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച  മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മസൈമീർ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. 
ശൈഖ് മുസ്തഫ അൽ സെറാഫിയുടെ നിര്യാണത്തിൽ ഖത്തറിലെയും അറബ് ലോകത്തെയും നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിൽ അനുശോചനം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9

 


Latest Related News