Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈത്തപ്പഴ മേളയിൽ റെക്കോർഡ് വിൽപന,സൂഖ് വാഖിഫിലേക്ക് സന്ദർശകർ ഒഴുകുന്നു

July 31, 2023

July 31, 2023

ന്യൂസ്  ബ്യൂറോ
ദോഹ ::സൂഖ് വാഖിഫിൽ നടക്കുന്ന പ്രാദേശിക ലോക്കൽ ഈത്തപ്പഴ മേളയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ 65,000 കിലോഗ്രാം ഈത്തപ്പഴം വിറ്റതായി സംഘാടകർ അറിയിച്ചു.

14 വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനത്തിൽ ഖല്ലാസ് ഇനത്തിനാണ് കൂടുതൽ ആവശ്യക്കാരുള്ളത്.ഖല്ലാസ് ഇനം മാത്രം 25,541 കിലോ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്.. ഈത്തപ്പഴത്തിന്റെ മറ്റു ഇനങ്ങളായ ഷിഷി 14,184 കിലോഗ്രാമും, ഖെനൈസി 13,641 കിലോഗ്രാമും, ബർഹി 4,820 കിലോഗ്രാമും, മറ്റ് ഈത്തപ്പഴം ഇനങ്ങൾ മൊത്തം 4,820 കിലോഗ്രാമായും വിറ്റു തീർന്നതായി സംഘാടകർ അറിയിച്ചു.

ഈത്തപ്പഴങ്ങൾ കൂടാതെ വിവിധതരം പഴങ്ങളും സന്ദർശകർക്കായി ഫെസ്റ്റിവലിലുണ്ട്.കഴിഞ്ഞ വാരാന്ത്യത്തിൽ പ്രതീക്ഷിച്ചതിലും അധികം സന്ദർശകർ എത്തിയതായാണ് റിപ്പോർട്ട്.

കിലോയ്ക്ക് 6 റിയാൽ മുതലാണ് ഈത്തപ്പഴത്തിന്റെ വില  ആരംഭിക്കുന്നത്. 103-ലധികം ഫാമുകളാണ് ഈ വർഷത്തെ ഈത്തപ്പഴ മേളയിൽ പങ്കെടുക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News