Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഗ്രാൻഡ് മാളിൽ ഈത്തപ്പഴ മേള,ബുധനാഴ്ച വരെ തുടരും

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഔട്‍ലെറ്റുകളിൽ 'ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ്  ഫെസ്റ്റിവൽ' ആരംഭിച്ചു .ഖത്തറിലെ ഫാമുകളിൽ കൃഷി ചെയ്‌ത ഏറ്റവും ഗുണമേന്മയുള്ള ഫ്രഷ് ഈത്തപ്പഴങ്ങളാണ് പ്രദർശനത്തിനുള്ളത്.

ഖലാസ് ,ബർഹി ,ശിഷി ,തമാർ,ഹലാലി ,ഖുദ്രി ,ഖെനൈസി തുടങ്ങി വിവിധയിനം ഈത്തപ്പഴങ്ങൾ മിതമായ നിരക്കിൽ വാങ്ങാൻ ഉപഭോക്താക്കൾക്ക് കഴിയും.

ഫ്രഷ് ഈത്തപ്പഴങ്ങൾക്ക് പുറമെ, അജ്‌വ,മബ്‌റൂം,സഗൽ,മെദ്ജൂൽ,സഫാവി,തുടങ്ങി വിവിധയിനം ഉണങ്ങിയ ഈത്തപ്പഴങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.കേക്ക്,പുഡ്ഡിംഗ്, ബ്രഡ്,പായസം ,ലഡ്ഡു,അച്ചാർ ,ജ്യൂസ്,ഈത്തപ്പഴ റോൾ,പഫ്,പുലാവ്  എന്നിങ്ങനെ വ്യത്യസ്തമായ രുചികളിലുള്ള ഈത്തപ്പഴ വിഭവങ്ങളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. 

ഉപഭോക്താക്കൾക്ക് നല്ലയിനം ഫ്രഷ് ഈത്തപ്പഴങ്ങൾ മിതമായ വിലയിൽ വാങ്ങുവാനുള്ള അവസരം ഉപഭോക്താക്കൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷറഫ് ചിറക്കൽ അറിയിച്ചു .

ഫെസ്റ്റിവൽ ഓഗസ്റ്റ് 16 ബുധനാഴ്ച വരെ  തുടരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm

 


Latest Related News