Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസ : ഖത്തർ ഗ്യാസ് വിതരണം നിർത്തിവെക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അധികൃതർ

October 12, 2023

news_malayalam_fake_news_updates

October 12, 2023

ഖദീജ അബ്‌റാർ 

ദോഹ: ഗസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടർന്നാൽ  വിവിധ രാജ്യങ്ങൾക്കുള്ള  പ്രകൃതിവാതക വിതരണം ഖത്തർ വെട്ടിക്കുറയ്ക്കുമെന്ന വാർത്ത വ്യാജം. ഇസ്രായേലിന്റെ ഗസ ആക്രമണത്തിന് പിന്നാലെ ഖത്തർ ഇത്തരമൊരു ഭീഷണി മുഴക്കിയതായി 'ഖത്തർ അഫയേഴ്സ്' എന്ന എക്സ് (ട്വിറ്റർ) വ്യാജ  അക്കൗണ്ടാണ് തെറ്റായി റിപ്പോർട്ട് ചെയ്തത്.ഇന്നലെയാണ്  എക്‌സിൽ (ട്വിറ്റർ) 'ഖത്തർ മീഡിയകൾ നിങ്ങളെ കാണിക്കാത്തത് ' എന്ന ശീർഷകത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടത്.

'ഖത്തറിനെ നിഷേധാത്മകമായി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന  അക്കൗണ്ടാണ് ഖത്തർ അഫയേഴ്സ്. ഇത് നിയമാനുസൃതമായ വാർത്താ അക്കൗണ്ടല്ല. ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ  രൂപകൽപ്പന ചെയ്തിട്ടുള്ള ഈ അക്കൗണ്ട്, പല തെറ്റായ വിവരങ്ങളും നൽകുന്നുണ്ട്,' ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ മാർക്ക് ഓവൻ ജോൺസ് പറഞ്ഞു.

2021-ൽ ഈ വ്യാജ അക്കൗണ്ടിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 2017-ൽ ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം താൽക്കാലികമായി നിർത്തിവച്ച 'Qatar_Affairs' എന്ന മറ്റൊരു അക്കൗണ്ടുമായുള്ള സമാനതകളും അധികൃതർ ചൂണ്ടിക്കാട്ടി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News