Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമ്പരാഗത ഖത്തറി സൂഖ് തുറന്നു

December 13, 2023

News_Qatar_Malayalam

December 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നോർത്ത് നോഡ് ടെർമിനലിൽ പരമ്പരാഗത ഖത്തറി സൂഖ് തുറന്നു. സൂഖ് അൽ മത്താർ എന്നാണ് സൂഖിന് പേരിട്ടിരിക്കുന്നത്. ഏഴ് കടകളും രണ്ട് റെസ്റ്റോറന്റുകളുമാണ് സൂഖിലുള്ളത്. പ്രശസ്ത ആർക്കിടെക്റ്റ് ഇബ്രാഹിം എം. ജെയ്ദയാണ് സൂഖ് രൂപകൽപ്പന ചെയ്‌തത്‌.

ഖത്തറിന്റെ പരമ്പരാഗത വിപണികളുടെ ഊർജവും സൗന്ദര്യവും പുനഃസൃഷ്ടിക്കുന്ന തരത്തിലാണ് സൂഖ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖത്തറിന്റെ കടൽ വാണിജ്യ ചരിത്രം പ്രതിഫലിപ്പിക്കുന്ന ധോ ബോട്ടും സൂഖിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സൂഖിന്റെ ഉദ്ഘാടനത്തിന്റെ ആദ്യ ആഴ്‌ചയിലുടനീളം, തത്സമയ കൊട്ട-നെയ്യൽ പ്രദർശനവും, സദു നെയ്‌ത്തും ഉൾപ്പെടെയുള്ള പരമ്പരാഗത കരകൗശല പ്രദർശനം ഉണ്ടാകും. കൂടാതെ, അതിഥികളെ സ്വാഗതം ചെയ്യാൻ പരമ്പരാഗത ഖത്തറി വസ്ത്രം ധരിച്ചവരും ഉണ്ടായിരിക്കും. അതിഥികൾക്കായി ഈന്തപ്പഴവും അറബിക് കോഫിയായ "കാവ"യും വിളമ്പും. 

ഈന്തപ്പഴവും കാവയും വിളമ്പുന്നത് ഖത്തറി സംസ്കാരത്തിലെ ആതിഥ്യമര്യാദയെയും ഉദാരതയെയുമാണ് സൂചിപ്പിക്കുന്നത്. ഖത്തറിൽ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രമായ "ബിശ്ത്" തയ്യുന്ന കരകൗശല വിദഗ്ധരെയും, സ്ത്രീകൾക്കായി ഹെന്ന കലാകാരന്മാരെയും സൂഖിൽ കാണാൻ കഴിയും. കൂടാതെ, ഉയർന്ന നിലവാരമുള്ള സുഗന്ധദ്രവ്യങ്ങൾ, പ്രീമിയം തേൻ, ഈന്തപ്പഴം, കാപ്പി, ചായ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സുവനീർ ഷോപ്പ്, പരമ്പരാഗത ഖത്തറി മധുരപലഹാരങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, മിഠായികളും ലഘുഭക്ഷണങ്ങളും, പ്രശസ്ത ഖത്തറി വിഭവങ്ങൾ തുടങ്ങിയവയും സൂഖിലുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News