Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മെക്കൈൻസിൽ പുതിയ വുഖൂദ് പെട്രോൾ സ്റ്റേഷൻ തുറന്നു

September 12, 2023

Malayalam_Gulf_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ മെക്കൈൻസ് ഏരിയയിൽ ഇന്നലെ (തിങ്കളാഴ്ച്ച) പുതിയ വുഖൂദ് പെട്രോൾ സ്റ്റേഷൻ തുറന്നു. 'മെക്കൈൻസ് -2' എന്നാണ്  പുതിയ സ്റ്റേഷന് പേര് നൽകിയിരിക്കുന്നത്. ഖത്തറിലെ എല്ലാ മേഖലകളിലും ഇന്ധന ലഭ്യത ഉറപ്പാക്കാനുള്ള വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നത്.

ലൈറ്റ് വാഹനങ്ങൾക്കായി ആറ് ഡിസ്പെൻസറുകളുള്ള മൂന്ന് പാതകളും, ഹെവി വെഹിക്കിളുകൾക്കുള്ള ഡീസൽ ഡിസ്പെൻസറുകളുള്ള രണ്ട് പാതകളുമുണ്ട്. ദിവസത്തിൽ 24 മണിക്കൂറും പെട്രോൾ സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കും. കൂടാതെ,  സിദ്ര കൺവീനിയൻസ് സ്റ്റോറും, ലൈറ്റ് വാഹനങ്ങൾക്കും ഹെവി വാഹനങ്ങൾക്കുള്ള ഉൽപന്നങ്ങളുടെ വിൽപ്പനയും, എൽപിജി സിലിണ്ടറുകളും പുതിയ സ്റ്റേഷനിൽ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News