August 26, 2024
August 26, 2024
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. 4 പുതിയ മന്ത്രിമാരെയാണ് നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവിൽ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്നലെ (ഞായറാഴ്ച) ഒപ്പുവച്ചു.
ഖലീഫ അബ്ദുല്ല ദാഹി അൽ അജിൽ അൽ അസ്കർ (വാണിജ്യം, വ്യവസായം), അബ്ദുൽലത്തീഫ് ഹാമിദ് ഹമദ് അൽ മിഷാരി (മുനിസിപ്പൽ, ഭവന കാര്യ സഹമന്ത്രി), നാദിർ അബ്ദുല്ല മുഹമ്മദ് അൽ ജലാൽ (ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി), നൂറ സുലൈമാൻ സാലിം അൽ ഫസ്സാം (ധന മന്ത്രി, സാമ്പത്തിക, നിക്ഷേപ സഹമന്ത്രി) എന്നിവരാണ് പുതിയ മന്ത്രിമാർ.
നിലവിലെ 5 മന്ത്രിമാരുടെ വകുപ്പുകളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. അബ്ദുൾറഹ്മാൻ ബദ്ദ അൽ മുതൈരിയെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായി നിയമിച്ചു. മഹ്മൂദ് അബ്ദുൽ അസീസ് മഹ്മൂദ് ബുഷെഹ്രി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയായി നിയമിതനായി. നൗറ മുഹമ്മദ് ഖാലിദ് അൽ മഷാനെ പൊതുമരാമത്ത് മന്ത്രിയായും, ഒമർ സൗദ് അബ്ദുൽ അസീസ് അൽ ഒമറിനെ വാർത്താവിനിമയ കാര്യ സഹമന്ത്രിയായും നിയമിച്ചു. അംതൽ ഹാദി ഹയീഫ് അൽ ഹുവൈലയെ സാമൂഹിക, കുടുംബ, ബാല്യകാര്യ മന്ത്രിയായി നിയമിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F