Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നടുമുറ്റം ഖത്തറിന് പുതിയ ഭാരവാഹികൾ, സന നസീം പ്രസിഡന്റ്, ഫാത്വിമ തസ്നീം ജനറൽ സെക്രട്ടറി

March 07, 2024

news_malayalam_local_association_news_updates

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ മലയാളി വനിതകൾക്കിടയിൽ സജീവ സാന്നിധ്യമായ നടുമുറ്റം ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ സന നസീം ( തൃശൂർ)  ജനറൽ സെക്രട്ടറി ഫാത്തിമ തസ്നിം ( കാസർഗോഡ് ) ട്രഷറർ റഹീന സമദ് ( കോഴിക്കോട് ) എന്നിവരാണ് മുഖ്യഭാരവാഹികൾ.

വൈസ് പ്രസിഡൻ്റുമാരായി നജ്ല നജീബ് കണ്ണൂർ (സംഘടന വകുപ്പ്) ലത കൃഷ്ണ വയനാട് (കല-കായികം) റുബീന മുഹമ്മദ് കുഞ്ഞി  കാസർഗോഡ് ( കമ്യൂണിറ്റി സർവീസ്) എന്നിവരെയും തിരഞ്ഞെടുത്തു.സെക്രട്ടറിമാരായി സിജി പുഷ്കിൻ തൃശൂർ (കമ്യൂണിറ്റി സർവീസ്),വാഹിദ സുബി മലപ്പുറം (പി ആർ,മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു.വിവിധ വകുപ്പ് കൺവീനർമാരായി സുമയ്യ തഹ്സീൻ ( തിരുവനന്തപുരം ),ഹുദ എസ് കെ  ( വയനാട് ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സജ്ന സാക്കി(മലപ്പുറം),ആബിദ സുബൈർ(തൃശൂർ),ജോളി തോമസ് (കോട്ടയം),അജീന അസീം(തിരുവനന്തപുരം),ആയിഷ മുഹമ്മദ്(കണ്ണൂർ),നിജാന (കണ്ണൂർ),ജമീല മമ്മു (കണ്ണൂർ),രമ്യ നമ്പിയത്ത്(പാലക്കാട്),സകീന അബ്ദുല്ല(കോഴിക്കോട്),നിത്യ സുബീഷ്(കോഴിക്കോട്),ഖദീജാബി നൌഷാദ്(തൃശൂർ),ഹനാൻ (കോഴി  ക്കോട്),രജിഷ പ്രദീപ്(മലപ്പുറം) ,ഫരീദ(വയനാട്),അഹ്സന കരിയാടൻ(കണ്ണൂർ),മുബഷിറ ഇസ്ഹാഖ്(മലപ്പുറം),സനിയ്യ കെ സി(കോഴിക്കോട്),വാഹിദ നസീർ(എറണാകുളം),നുഫൈസ എം ആർ(കണ്ണൂർ),ഹുമൈറ അബ്ദുൽ വാഹദ്(കണ്ണൂർ) എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. പത്ത്  മേഖല കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൌൺസിൽ അംഗങ്ങളാണ് നടുമുറ്റം കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് മജീദലി, ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News