Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്‌ പുതിയ നേതൃത്വം

February 07, 2024

news_malayalam_local_association_news_updates

February 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീർ വലിയവീട്ടിൽ (പ്രസിഡന്റ്‌), അബ്ദുൽ അലി ചാലിക്കര (ജനറൽ സെക്രട്ടറി), അഷ്‌റഫ്‌ മടിയാരി (ട്രഷറർ) എന്നിവരാണ്‌ പ്രധാന ഭാരവാഹികൾ. അബ്ദുൽ ലത്തീഫ്‌ നല്ലളം, റഷീദ്‌ അലി വി പി, സിറാജ്‌ ഇരിട്ടി, നസീർ പാനൂർ, ഡോ. അബ്ദുൽ അസീസ്‌ പാലോൽ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും മുജീബ്‌ റഹ്മാൻ മദനി, അബ്ദുറഹ്മാൻ സലഫി, അബ്ദുൽ ഹമീദ്‌ കല്ലിക്കണ്ടി, താജുദ്ദീൻ മുല്ലവീടൻ, സാജിദ്‌ അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷമീർ വലിയവീട്ടിൽ പ്രഭാഷകനും മികച്ച സംഘാടകനുമാണ്‌. നിരവധി തവണ കേരളത്തിലെ വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളായ എം.എസ്.എം, ഐ.എസ്‌ .എം എന്നീ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ‌ഏറെക്കാലമായി ഖത്തർ ഇസ്‌ലാഹി സെന്ററിന്റെ നേതൃനിരയിലുള്ള ഷമീർ  കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിയാണ്. എട്ടാം ഖത്തർ മലയാളി സമ്മേളന സംഘാടക സമിതിയുടെ ജനറൽ കൺവീനറായിരുന്നു. ജനറൽ  സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുൽ അലി ചാലിക്കര കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര  സ്വദേശിയാണ്. ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്‌ മടിയാരി കോഴിക്കോട്‌ പയ്യോളി സ്വദേശിയും  എഴുത്തുകാരനുമാണ്‌. 

ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ കെ. എൻ.സുലൈമാൻ മദനി, ഇ ഇബ്രാഹിം, ബഷീർ അൻവാരി, അബ്ദുൽ വഹാബ്‌ പി സെഡ്‌ എന്നിവർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News