Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പുതിയ കൊവിഡ് ഉപ വകഭേദം 'ഇ.ജി 5' സ്ഥിരീകരിച്ചു 

August 31, 2023

August 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഇ.ജി 5' ഇന്ന് (ആഗസ്റ്റ് 31) രജിസ്റ്റർ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗൾഫ് മേഖലകൾ ഉൾപ്പെടെ 50 ലധികം രാജ്യങ്ങളിൽ ഇ.ജി 5 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻപത്തെ മ്യൂട്ടന്റുകളിൽ നിന്ന് വ്യത്യസ്തമായ ഒന്നിലധികം ജനറ്റിക് വേരിയേഷൻസ് അടങ്ങിയിരിക്കുന്നതിനാൽ ഈ വകഭേദം പ്രധാനമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഈ മ്യൂട്ടന്റ് വ്യാപനം വർദ്ധിക്കുന്നതിനോ അല്ലെങ്കിൽ ഇത് ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകതയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  

ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, കൈകൾ പതിവായി വൃത്തിയാക്കുക, ആളുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ സാധാരണ മുൻകരുതലുകൾ ജനങ്ങൾ എടുക്കേണ്ടതാണ്. കോവിഡ് -19 ലക്ഷണങ്ങളുള്ള ആളുകൾ അണുബാധ പരിശോധനയ്ക്ക് വിധേയരാകാനും, ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ചികിത്സ തേടാനും അധികൃതർ നിർദേശിച്ചു.  

38 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ പനി, തണുപ്പ്, ക്ഷീണവും ശരീരവേദനയും, നെഞ്ചുവേദനയോടൊപ്പമുള്ള ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും, വിട്ടുമാറാത്ത ശാരീരിക അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർക്കുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. അതേസമയം, പുതിയ മ്യൂട്ടന്റുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രാലയം പരിശോധിച്ച് വരികയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News