Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വെള്ളത്തിന്റെ ഉപയോഗം കുറച്ച് ഈന്തപ്പഴത്തിന്റെ ഉൽപ്പാദനം കൂട്ടാന്‍ സംവിധാനവുമായി ഖത്തര്‍

November 07, 2023

news_malayalam_development_updates_in_qatar

November 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: രാജ്യത്ത് വെള്ളത്തിന്റെ ഉപയോഗം കുറച്ച് ഈന്തപ്പഴത്തിന്റെ ഉല്‍പാദനം കൂട്ടുന്നതിന് നൂതന ജലസേചന സംവിധാനം വികസിപ്പിച്ചു. ഖത്തര്‍ നഗരസഭ മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക ഗവേഷണ വകുപ്പാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ജിസിസി രാജ്യങ്ങളില്‍ ഈന്തപ്പഴ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ ഭാഗമായാണിത്. 

സബ്‌സര്‍ഫേസ് തുള്ളി നന ജലസേചനം, കുറഞ്ഞ മര്‍ദത്തിലുള്ള ജലസേചനം എന്നീ നൂതന രീതികളാണ് വികസിപ്പിച്ചെടുത്തതെന്ന് കാര്‍ഷിക ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഹമദ് സക്കെത് അല്‍ ഷമ്മാരി വ്യക്തമാക്കി. ഈന്തപ്പഴ കൃഷിയില്‍ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം വരെ കാര്യക്ഷമമാക്കുന്നതാണ് പുതിയ സംവിധാനം. ഖത്തറിന് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനത്തിന്റെ രൂപകല്‍പന. 

ഈന്തപ്പഴത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിന്നതിനും ഈന്തപ്പഴങ്ങളുടെ ഉണക്കല്‍ പ്രക്രിയയിലെ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള മൂന്നാം തലമുറ പോളി കാര്‍ബണേറ്റ് ഡ്രൈയിങ് ഹൗസും മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News