Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു 

April 28, 2024

news_malayalam_development_updates_in_saudi

April 28, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിസാൻ: സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് പുതിയ സർവീസ് ആരംഭിച്ചത്. ജിസാൻ, സാബിയ, അബു അറീഷ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

293 കിലോമീറ്റർ ദൈർഘ്യത്തിൽ 7 ലൈനുകളായി 84 സ്റ്റോപ്പുകളാണ് സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഉള്ള 47 ബസുകളാണ് സർവീസ് നടത്തുക. ഒരു ബസിൽ 81 യാത്രക്കാർക്കുള്ള സൗകര്യമുണ്ടായിരിക്കും. രാവിലെ 5:30 മുതൽ രാത്രി 11:30 വരെ പൊതുജനങ്ങൾക്ക് സേവനം ലഭ്യമായിരിക്കും.

ജിസാനിൽ യാത്ര ചെയ്യാൻ ലൈൻ ഒന്നും രണ്ടുമാണ് ഉപയോഗിക്കേണ്ടത്. സാബിയയിൽ യാത്ര ചെയ്യാൻ ലൈൻ മുന്നും നാലുമാണുള്ളത്. അബു അറീഷിൽ യാത്ര ചെയ്യാൻ ലൈൻ അഞ്ചും ആറും ഉപയോഗിക്കാം. ജിസാൻ സാബിയ അബു അറീഷ് എന്നിടങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രക്ക് ലൈൻ ഏഴ് ആണ് ഒരുക്കിയിരിക്കുന്നത്. 3 റിയാലും 45 ഹലാലയുമാണ് ഒരു യാത്രക്കായി നിശ്ചയിച്ച നിരക്ക്. മൊബൈൽ ആപ്പ് വഴിയും ബസ് കാർഡ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News