Breaking News
‘ക്രാഫ്റ്റിംഗ് യുവർ സ്റ്റോറി ഒൺലൈൻ’,കെയർ ദോഹ ലിങ്ക്ഡ്ഇൻ ശിൽപ്പശാല സംഘടിപ്പിച്ചു | ഗ്രോസറി ജീവനക്കാരനായ മലപ്പുറം കീഴുപറമ്പ് സ്വദേശി ഷാർജയിൽ നിര്യാതനായി | ആ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു, ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകളും പൂർണ ആരോഗ്യവതികളെന്ന് ഇസ്രായേൽ പത്രം | മസ്കത്തിലെ സീബിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം,നാല് ഏഷ്യൻ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു | ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലേക്കുള്ള ഉന്നതതല പ്രതിനിധി സംഘം പങ്കെടുക്കും | ഖത്തറിൽ പ്രമുഖ ഐടി കമ്പനിയിൽ അഡ്മിൻ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി കോഴിക്കോട് ഓമശ്ശേരിയിൽ കിണറിൽ വീണ് മരിച്ചു | ഖത്തർ അമീറിന് അറബ് സുരക്ഷയ്ക്കുള്ള നായിഫ് രാജകുമാരൻ പുരസ്‌കാരം | മലപ്പുറം തിരുനാവായ സ്വദേശി ഖത്തറിൽ നിര്യാതനായി | കേച്ചേരിയൻസ് സെവൻസ് ഫുട്‍ബോൾ സമാപിച്ചു, ഓർബിറ്റ് എഫ്.സി ജേതാക്കൾ |
മസ്‌കത്ത് ടു ഷാര്‍ജ; പുതിയ ബസ് സര്‍വീസ് ഈ മാസം 27 മുതൽ

February 24, 2024

news_malayalam_development_updates_in_oman

February 24, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: മസ്‌കത്ത്-ഷാര്‍ജ റൂട്ടിൽ പുതിയ ബസ് സര്‍വീസ് ഫെബ്രുവരി 27 മുതല്‍ ആരംഭിക്കുമെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. 10 റിയാലാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കും.

മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും പ്രതിദിനം രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. പുലര്‍ച്ചെ 6.30ന് അസൈബയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ച തിരിഞ്ഞ് 3.40നും, വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് അര്‍ധരാത്രി 1.10നും അല്‍ ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും. അല്‍ ജുബൈലില്‍ നിന്ന് പുലര്‍ച്ചെ 6.30ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 2.30നും, വൈകുന്നേരം 4.00ന് പുറപ്പെടുന്ന ബസ് രാത്രി 11.50നും അസൈബ സ്‌റ്റേഷനില്‍ എത്തും.

യാത്രക്കാര്‍ക്ക് ഒമാന്‍ മുവാസലാത്ത് വെബ്‌സൈറ്റ് വഴിയോ ഇരു രാജ്യങ്ങളിലെയും ബസ് സ്‌റ്റേഷനുകളിലുള്ള സെയില്‍സ് ഔട്​ലെറ്റുകള്‍ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ കഴിയും.

മസ്‌കത്ത്-ഷാര്‍ജ സര്‍വീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതല്‍ മെച്ചപ്പെടും. ഇതിനിടെ മസ്‌കത്തില്‍ നിന്ന് റിയാദിലേക്കുള്ള ബസ് സര്‍വീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മസ്‌കത്ത്- നിസ്‌വ- ഇബ്രി- റുബുഉല്‍ ഖാലി-ദമാം- റിയാദ് എന്നിങ്ങനെയാണ് യാത്രാ റൂട്ട്. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ 6 മണിക്കും റിയാദിലെ അസീസിയയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും ബസ് പുറപ്പെടും. ഇമിഗ്രേഷന്‍ നടപടികള്‍ക്കുള്‍പ്പെടെ 18 മുതല്‍ 20 മണിക്കൂര്‍ വരെയാണ് യാത്രാ സമയം. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാല്‍ (350 സൗദി റിയാല്‍) ആണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, ബസ് സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് (250 സൗദി റിയാല്‍) ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News