Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ലേല നടപടികൾക്കായി 'സൂം ആപ് ' പുറത്തിറക്കി

October 23, 2023

news_malayalam_new_app_updates

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ലേലങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് 'സൂം' മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. ആപ്ലിക്കേഷനിലൂടെ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന വസ്തുക്കള്‍ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. വ്യത്യസ്ത നമ്പര്‍ പ്ലേറ്റുകള്‍, വാഹനങ്ങള്‍, ബോട്ടുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കായാണ് മന്ത്രാലയം പതിവായി ലേലം നടത്തുന്നത്.

മൊബൈല്‍ ആപ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. മെട്രേഷ് 2 ആപ്പിലെ വിശദാംശങ്ങളിലൂടെയോ പുതിയ അക്കൗണ്ട് സൃഷ്ടിച്ചോ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ സൂം ആപ്പിന്റെ സേവനം പരിമിതമാണ്. പുതിയ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 31 വരെ നടക്കുന്ന ലേലത്തില്‍ ഇപ്പോള്‍ പങ്കെടുക്കാനാവും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News