Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു,മികച്ച മലയാള ചിത്രം ഹോം, ഇന്ദ്രൻസിന് പ്രത്യേക പരാമർശം

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി : അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ആലിയ ഭട്ടാണ് മികച്ച നടി. ഗംഗുഭായ് ഖത്തിയാവാഡിയിലെ അഭിനയത്തിനാണ് അവാർഡ്. അല്ലു അർജുനാണ് മികച്ച നടൻ. പുഷ്പയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിന് ലഭിച്ചു.RRR ആണ് മികച്ച ജനപ്രിയ ചിത്രം.

മികച്ച നവാഗത സംവിധായകനുള്ള അവാർഡ് മേപ്പടിയാനിലെ വിഷ്ണുമോഹന് ലഭിച്ചു. ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച മലയാള സിനിമയും ഹോം ആണ്. മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് ലഭിച്ചു.
 നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ 158 സിനിമകൾ 23 ഭാഷകളിലായി എത്തിയിരുന്നു. മികച്ച അനിമേഷൻ ചിത്രമായി മലയാളത്തിലെ കണ്ടിട്ടുണ്ട് തെരഞ്ഞെടുത്തു. അതിദി കൃഷ്ണദാസാണ് കണ്ടിട്ടുണ്ട് സംവിധാനം ചെയ്തത്. മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രം. ആർ.എസ് പ്രദീപാണ് സംവിധായകൻ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News