Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ശ്വേതാമോഹന്‍ ട്യൂണ്‍സ് ഇന്‍ ഡ്യൂണ്‍സ് സംഗീതനിശ ഒക്ടോബര്‍ 6ന് ദോഹയില്‍ 

October 04, 2023

Qatar_Malayalam_News

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (അജ്പാക്) ഖത്തറില്‍ സംഘടിപ്പിക്കുന്ന ട്യൂണ്‍സ് ഇന്‍ ഡ്യൂണ്‍സ് ശ്വേതാ മോഹന്‍ ലൈവ് ഇന്‍ ഖത്തര്‍ ഒക്ടോബര്‍ 6ന് നടക്കും. വൈകിട്ട് 7 മണിക്ക് ദോഹയിലെ ആസ്‌പെയര്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളിലാണ് പരിപാടി. ശ്വേതാമോഹന്‍ ആദ്യമായി ഫുള്‍ ബാന്‍ഡുമായി എത്തുന്ന സംഗീത നിശയില്‍ ലിറ്റില്‍ സ്റ്റാര്‍ സിങ്ങര്‍ ഋതുരാജും സംഗീതമാന്ത്രികന്‍ ബെന്നറ്റും മാറ്റുരയ്ക്കും. 

ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായിരിക്കും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതനിശ മുഴുവന്‍ സംഗീത പ്രേമികള്‍ക്കും ആസ്വദിക്കാവുന്ന തരത്തിലായിരിക്കും. വൈകിട്ട് 5 മണി മുതല്‍ പ്രവേശനം ആരംഭിക്കും. ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ് വെബ്‌സൈറ്റിലും ഹെന്നീസ് ഫ്രൈഡ് ചിക്കന്‍, റൊട്ടാന റെസ്റ്റോറന്റ് ഔട്ടലെറ്റുകളിലും ലഭ്യമാണ്. 

സ്‌കോഡ കാര്‍സാണ് പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. പല്ലായി കിച്ചന്‍ ഇന്‍ഡസ്ട്രീസ്, റീജന്‍സി ഹോള്‍ഡിങ്‌സ്, റൊട്ടാന റെസ്‌റ്റോറന്റ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, റ്റീ ടൈം, ഫാല്‍ക്കണ്‍ എയര്‍കണ്ടീഷണേഴ്‌സ്, ഗള്‍ഫാര്‍ അല്‍ മിസ്‌നദ് എന്നിവരാണ് പരിപാടിയുടെ മറ്റ് സ്‌പോണ്‍സര്‍മാര്‍. 

സംഗീത നിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അജ്പാക് ചീഫ് പാട്രണ്‍ മുഹമ്മദ് ഷാനവാസ്, ജനറല്‍ സെക്രട്ടറി പ്രേമ ശരത്, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈജു ധമനി, സ്‌കോഡ കാര്‍സ് മാര്‍ക്കറ്റിംഗ് മാനേജര്‍ മൊഹ്ലെസ് മഹ്‌മൂദി, ഫാല്‍ക്കണ്‍ എയര്‍ കണ്ടീഷനര്‍ ചെയര്‍മാന്‍ അബ്ദുള്‍ റൗഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News