Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബന്ദികളെ മോചിപ്പിക്കാനുള്ള ഖത്തർ നിർദേശവുമായി മുന്നോട്ട് പോകാൻ മൊസാദ് മേധാവി അനുമതി നൽകി

December 31, 2023

news_malayalam_israel_hamas_attack_updates

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ബന്ദികളെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ നിർദേശവുമായി മുന്നോട്ടു പോകാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയയ്ക്ക് യുദ്ധ കാബിനറ്റ് അനുമതി നൽകിയതായി കാൻ 11 റിപ്പോർട്ട് ചെയ്തു. ഗസയിൽ ആഴ്‌ചകൾ നീണ്ടു നിൽക്കുന്ന വെടിനിർത്തലിന് പകരമായി 40-50 ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാനുള്ള കരാറാണ് ഖത്തർ മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ട്.
 
ഗസയിൽ ബന്ദികളാക്കിയ 40 പേരെ ഖത്തറിന്റെ മധ്യസ്ഥതയിൽ മോചിപ്പിച്ചാൽ ഒരാഴ്ച വെടിനിർത്താ​ൻ തയ്യാറാണെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ബന്ദിമോചനമടക്കമുള്ള വിഷയങ്ങളിൽ ചർച്ച തുടങ്ങണമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ വ്യവസ്ഥയെന്ന് ഖത്തർ പ്രധാനമന്ത്രി സി.ഐ.എ, മൊസാദ് തലവൻമാരെ അറിയിച്ചിരുന്നു. ഗസയിൽ യുദ്ധം പൂർണമായി നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ ഇസ്രായേലിന് കൈമാറണമെന്നുമായിരുന്നു ഇസ്രായേലിന്റെ പ്രതികരണം.  

ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ യുദ്ധ മന്ത്രിസഭ ഇന്ന് (ഞായറാഴ്ച) യോഗം ചേരുമെന്നും കാൻ റിപ്പോർട്ട് ചെയ്തു. ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ യുദ്ധത്തിന് ശേഷം ഗസ എങ്ങനെയായിരിക്കും എന്ന വിഷയവും ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News