Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ കാലാവസ്ഥാ മാറ്റം: ആസ്ത്മ രോഗികൾക്ക് ജാഗ്രതാ നിർദേശം 

March 23, 2024

news_malayalam_moph_updates

March 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സീസൺ മാറ്റത്തെ തുടർന്ന് ആസ്ത്മ രോ​ഗമുള്ളവർക്ക് നിർദേശങ്ങളുമായി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം. വസന്തകാലത്തുണ്ടാകുന്ന പലവിധ മാറ്റങ്ങൾ ആസ്ത്മ രോ​ഗമുള്ളവരെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വസന്തകാലത്ത് പലർക്കും പൂമ്പൊടി അലർജി (പൊള്ളെൻ അലർജി) സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ഈ സീസണിൽ പൂക്കൾ, മരങ്ങൾ, പുല്ലുകൾ എന്നിവയിൽ നിന്നുയരുന്ന പൂമ്പൊടിയുമായുള്ള സമ്പർക്കം ആസ്ത്മ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ജാ​ഗ്രത പുലർത്തണം. പ്രത്യേകിച്ച് ചൂട് കാറ്റുള്ളപ്പോൾ വീടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കണം. ചൂടുള്ള കാറ്റുള്ള ദിവസങ്ങളിൽ പൂമ്പൊടി കണ്ണിൽ പ്രവേശിക്കുന്നത് തടയാൻ കണ്ണട ധരിക്കുക. ഡ്രൈവ് ചെയ്യുമ്പോൾ കാറിൻ്റെ വിൻഡോകൾ അടയ്ക്കുക. പുല്ലുള്ള സ്ഥലങ്ങളിൽ പോകരുതെന്നും, വീടിനുള്ളിൽ പൂക്കൾ സംരക്ഷിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ചൂട് കാറ്റുള്ള ദിവസങ്ങളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ പുറത്ത് തൂക്കിയിടരുത്. കാരണം, അലർജിക്ക് കാരണമായേക്കാവുന്ന പൂമ്പൊടി വസ്ത്രങ്ങളിൽ പറ്റിനിൽക്കാൻ സാധ്യതയുണ്ട്. 

പുറത്തുപോകുമ്പോൾ, ആസ്ത്മയ്ക്കുള്ള പ്രതിരോധ മരുന്നുകൾ കയ്യിൽ കരുതണം. മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം, ജലദോഷം, വീട്ടിലെ പൊടി, ഫാക്ടറികൾക്കും റിഫൈനറികൾക്കും സമീപമുള്ള പുക, ചിലതരം ഭക്ഷണങ്ങൾ എന്നിവയും ആസ്ത്മ വർധിക്കാൻ കാരണമാകാറുണ്ട്.

പഠനം അനുസരിച്ച് ഖത്തറിലെ 9 ശതമാനം മുതിർന്നവരിലും ആസ്ത്മ ഉണ്ടാവാറുണ്ട്. ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമാണ് ആസ്ത്മയെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ പാരിസ്ഥിതികവും കാലാനുസൃതവുമായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഫലപ്രദമായി രോ​ഗാവസ്ഥയെ കൈകാര്യം ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഊഷ്മളമായ താപനില, ഈർപ്പം, പൊടി എന്നിവ ആസ്ത്മ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമായ ഇൻഫ്ലുവൻസ വാക്സിനുകളും ന്യൂമോകോക്കൽ വാക്സിനുകളും എടുക്കുന്നത് ഉചിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News