Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ റോഡുകളിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

January 22, 2024

news_malayalam_moi_updates

January 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പ്രധാന റോഡിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു. വാഹനം പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അശ്രദ്ധമായ ഡ്രൈവിങ്ങിൽ അപകടമുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ ഡ്രൈവറെ ട്രാക്ക് ചെയ്യുകയും പിന്നീട് പിടികൂടുകയുമായിരുന്നു. വാഹനം പിടിച്ചെടുത്ത് നശിപ്പിച്ചതിന്റെ ദൃശ്യങ്ങളും മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ, പിടിച്ചെടുത്ത വാഹനം ഒരു ഹാമർ മിൽ ഷ്രെഡറിൽ നശിപ്പിക്കുന്നത് കാണാം.

 

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയും, 10,000 റിയാലിൽ കുറയാത്തതും 50, 000 റിയാലിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന മന്ത്രാലയം, ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News