Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ സാംസ്കാരിക, മാധ്യമ മേഖലകൾക്കുള്ള ലൈസന്‍സ് ഫീസുകള്‍ വെട്ടിക്കുറച്ചു

January 29, 2024

news_malayalam_new_rules_in_qatar

January 29, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ സാംസ്കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസൻസ് ഫീസും വെട്ടി കുറച്ചതായി സാംസ്കാരിക മന്ത്രാലയം (എം.ഒ.സി) അറിയിച്ചു.

 

അഡ്വര്‍ട്ടൈസിംഗ്, പബ്‌ളിക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് 25000 റിയാലായിരുന്നത് അയ്യായിരമായി കുറച്ചു. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും പതിനായരത്തിൽ നിന്നും അയ്യായിരമായി കുറച്ചിട്ടുണ്ട്.

പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ കുറവുള്ളത്. നേരത്തെ ഒരു ലക്ഷം റിയാലായിരുന്നു ഇതിനുള്ള ഫീസ് . എന്നാല്‍ 1500 റിയാല്‍ മാത്രമാണ് പുതിയ ഫീസ്. ഈ ലൈസന്‍സ് പുതുക്കുന്നതിന് നേരത്തെയുണ്ടായിരുന്ന പതിനായിരം റിയാലിന് പകരമായി 1500 റിയാല്‍ മാത്രം അടച്ചാൽ മതി. 

ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷനുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന 25,000 റിയാല്‍ ഫീസും, ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും അയ്യായിരം റിയാലാക്കി കുറച്ചിട്ടുണ്ട്. സിനിമാ ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാല്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ 25,000 റിയാലായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50,000 റിയാലിൽ നിന്ന് 25,000 റിയാലായും കുറച്ചു.

അച്ചടിച്ച സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സിംഗ് ഫീസ് പതിനയ്യായിരം റിയാലായിരുന്നത് 1,500 റിയാലായി. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 3,000 റിയാലായിരുന്നതും 1,500 റിയാലായി കുറച്ചു.

വലിയ പ്രിന്റ് ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാലില്‍ നിന്നും 25,000 റിയാലാക്കി കുറച്ചിട്ടുണ്ട്. ഈ ലൈസന്‍സ് പുതുക്കുന്നതിന് 50,000 റിയാലായിരുന്നത് 25,000 റിയാലായും കുറച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News