Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാനിൽ ഷോപ്പിംഗിനിറങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,മാർഗനിർദേശവുമായി ഖത്തർ വാണിജ്യ മന്ത്രാലയം 

March 14, 2024

news_malayalam_ministry_updates_in_qatar

March 14, 2024

ഖദീജ അബ്രാർ 

ദോഹ: റമദാനിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ്സ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച്  വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മാർഗനിർദേശങ്ങൾ പൊതുജനങ്ങളുമായി പങ്കുവെച്ചു.

റമദാനിൽ എങ്ങനെ ഷോപ്പിംഗ് നടത്താം:

• വാങ്ങാനുള്ള സാധനങ്ങളുടെ പട്ടികയും ബജറ്റും എഴുതിവെക്കുക.
• ഷോപ്പിംഗിന് മുമ്പ് ഉൽപന്നത്തിന്റെ യഥാർത്ഥ വില മനസിലാക്കാൻ ബന്ധപ്പെട്ട  വെബ്സൈറ്റുകൾ സന്ദർശിക്കുക.
• സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഉൽപ്പന്നത്തെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കുക.
• നിങ്ങളുടെ ആവശ്യങ്ങൾക്ക് മതിയായ അളവിൽ മാത്രം വാങ്ങുക.
• വാങ്ങുന്ന സാധനങ്ങളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വിവരണങ്ങളും അനുസരിച്ച് മാത്രം ഉൽപ്പന്നങ്ങൾ സംഭരിക്കുക.(ഓരോ ഉല്പന്നത്തിന്റെയുംആരോഗ്യകരമായ ഉപഭോഗ   കാലാവധി-എക്സ്പയറി ഡേറ്റ്-പ്രത്യേകം ശ്രദ്ധിക്കണം.) 

റമദാൻ മാസം മുഴുവനായും വിലക്കിഴിവുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ പട്ടിക മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ മാസത്തിൽ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ വിലയിൽ അവശ്യ ഉപഭോക്തൃ സാധനങ്ങൾ നൽകാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News