Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
നാളെ ഞായർ; റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം 

March 09, 2024

news_malayalam_ramadan_updates_in_qatar

March 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നാളെ (ഞായറാഴ്ച്ച) റമദാന്‍ മാസപ്പിറവി അറിയിച്ചു കൊണ്ടുള്ള ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഉ​മ്മു​ൽ​ഖു​റാ ക​ല​ണ്ട​ർ (ഹിജ്‌റ 1445-ലെ) പ്രകാരം മാര്‍ച്ച് 10 (ഷഅബാന്‍ 29) വൈകിട്ടാണ് ചന്ദ്രക്കല നിരീക്ഷിക്കേണ്ടത്. ചന്ദ്രക്കല ദൃശ്യമായാൽ ദഫ്ന ടവേഴ്സ് ഏരിയയിലെ ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്ത് എത്തി സാക്ഷ്യപ്പെടുത്താന്‍ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, നാളെ (ഞാ​യ​റാ​ഴ്​​ച) വൈ​കീ​ട്ട്​ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സൗദിയിലും നി​ർ​ദേ​ശമുണ്ട്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ മുസ്ലീങ്ങളോ​ടും​ സൗ​ദി സു​പ്രീം കോ​ട​തി​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടോ ബൈ​നോ​ക്കു​ല​ർ വ​ഴി​യോ ആ​രെ​ങ്കി​ലും മാ​സ​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ അ​ടു​ത്തു​ള്ള കോ​ട​തി​യെ അ​റി​യി​ക്കു​ക​യും അ​വി​ടെ സാ​ക്ഷ്യം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ള്ള കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​സ​പ്പി​റ​വി​ക​ണ്ട ആ​ളെ കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News