Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ചൂട് കൂടുമ്പോൾ ജനങ്ങളിൽ മൈഗ്രെയ്ൻ കാരണമുള്ള ബുദ്ധിമുട്ടുകൾ വർധിക്കുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ

September 06, 2023

Gulf_Malayalam_News

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വേനൽക്കാലത്ത് പൊതുവെ, ജനങ്ങളിൽ  മൈഗ്രെയ്ൻ കാരണമുള്ള ബുദ്ധിമുട്ടുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ശ്വാസകോശത്തിൽ വായു കുടുങ്ങുന്നത് കാരണം (എയർ ട്രാപ്പിംഗ്) തലച്ചോറിലുണ്ടാകുന്ന പ്രശ്നങ്ങൾ, ആവശ്യത്തിനുള്ള വെള്ളം കുടിക്കാതിരിക്കുക, കൂടുതൽ വെളിച്ചം തട്ടുക തുടങ്ങിയ കാരണങ്ങളും  മൈഗ്രെയ്ൻ വർധിപ്പിക്കുമെന്ന്  പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) വ്യക്തമാക്കി.  

മൈഗ്രേയ്‌നിനെ തടയാൻ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കണമെന്നും, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെന്നും,  ലളിതമായ വ്യായാമങ്ങൾ ചെയ്യണമെന്നും പിഎച്ച്സിസി നിർദേശിച്ചു. കടുത്ത ചൂട്, കടുത്ത തണുപ്പ്, ഉയർന്ന ഈർപ്പം, വരണ്ട വായു, ശക്തമായ കാറ്റ് എന്നിവയും മൈഗ്രൈനിന് കാരണമാകുന്നതാണ്. തലയുടെ ഒരു വശത്ത് വേദന, ഛർദ്ദി എന്നിവയുണ്ടെങ്കിൽ അത് കാലാവസ്ഥാ കാരണമുള്ള മൈഗ്രെയിനുകളാകാമെന്ന് അധികൃതർ സൂചിപ്പിച്ചു. തലവേദനയ്‌ക്കൊപ്പം ഉയർന്ന രക്തസമ്മർദ്ദം, പല്ല് വേദന, സൈനസൈറ്റിസ്, ചെവി വേദന, ചെവിയിലെ അണുബാധ എന്നിവ പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പവും മൈഗ്രേയ്ൻ ഉണ്ടാകാം.

മൈഗ്രേനിന്റെ ലക്ഷണമുള്ളപ്പോൾ ഇരുണ്ടതും ശാന്തവുമായ മുറിയിൽ ഇരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മരുന്നുകൾ കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക തുടങ്ങിയവയാണ് പരിഹാരങ്ങൾ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News