Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എം.ജി.എം ഖത്തറിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു

February 08, 2024

news_malayalam_qatar_mgm_association_elected_new_members

February 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി വനിതാ സംഘടനയായ എം.ജി.എം ഖത്തറിന്റെ 2024- 25 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു. ഇസ്ലാഹി സെന്റര്‍ മദീന ഖലീഫ ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. ജാസ്മിന്‍ നസീറിനെ പ്രസിഡന്റായും, ജാസ്മിന്‍ നൗഷാദിനെ ജനറല്‍ സെക്രട്ടറിയായും, സെനിയ നൗഷാദിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. 

വൈസ് പ്രസിഡന്റുമാരായി തൗഹീദ റഷീദ്, സൈനബ അന്‍വാരിയ്യ,സുമയ്യ റഹീം,ഷര്‍മിന്‍ ഷാഹുല്‍ എന്നിവരും, സെക്രട്ടറിമാരായി ബുഷ്‌റ ഇബ്രാഹിം, ഫാസില കെ,റഹീല ബിന്‍ത് അബൂബക്കര്‍, ആലിയ റഷീദലി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് യോഗത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റുമാരായ  റഷീദലി വി പി, നസീര്‍ പാനൂര്‍, സെക്രട്ടറി മുജീബ് മദനി എന്നിവര്‍ പങ്കെടുത്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News