Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ന് മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് മെട്രോ ട്രാവൽ കാർഡും ഉപയോഗിക്കാം 

January 04, 2024

news_malayalam_metro_updates_in_qatar

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഇന്ന് (വ്യാഴം) മുതൽ മെട്രോ ലിങ്ക് സേവനങ്ങൾക്ക് മെട്രോ ട്രാവൽ കാർഡും ഉപയോഗിക്കാമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അറിയിച്ചു. മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിൽ ഒക്ടോബർ 1 മുതലാണ് മെട്രോ ലിങ്ക് സേവനങ്ങൾക്ക് സ്മാർട്ട് കാർഡ് സ്കാനിംഗ് സംവിധാനം നിർബന്ധമാക്കിയത്. 'ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട്' എന്ന പേരിലാണ് പുതിയ നിബന്ധന നിലവിൽ വന്നത്.

 

മെട്രോ ലിങ്ക് യാത്രക്കാർക്ക് മെട്രോ കാർഡോ, കർവ സ്മാർട്ട് കാർഡോ അല്ലെങ്കിൽ കർവ ജേർണി പ്ലാനർ ആപ്പിലെ ക്യു.ആർ കോഡോ സ്കാൻ ചെയ്ത് മെട്രോ ലിങ്കിൽ യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മെട്രോ ലിങ്ക് സേവനം സൗജന്യമായി തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറിൽ സ്കാൻ ചെയ്യേണ്ടത് ആവശ്യമാണെന്നും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്കാനിംഗ് ആവശ്യമില്ലെന്നും ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News