Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടി

January 31, 2024

news_malayalam_metro_updates_in_qatar

January 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടി. ഫെബ്രുവരി 2, (വെള്ളിയാഴ്ച) ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകള്‍ രാവിലെ പത്ത് മണിമുതല്‍ (10 am) ആരംഭിക്കുമെന്ന് മെട്രോ-ട്രാം അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ നീട്ടിയത്. ടൂര്‍ണമെന്റിനെത്തുന്ന ആരാധകര്‍ക്ക് മാച്ച് ടിക്കറ്റ് ഉപയോഗിച്ച് സൗജന്യയാത്രയും അനുവദിക്കും. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഉപയോഗിച്ച് മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് വണ്‍ ഡേ പാസ് എടുത്ത് മത്സര ദിവസം മുഴുവനും മെട്രോ-ട്രാം സര്‍വീസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും.

 

ഫെബ്രുവരി 2 മുതല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News