Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ഇനി മുതൽ മെട്രാഷ്-2 ആപ്പിൽ സോഷ്യൽ സർവീസ് സേവനങ്ങൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം

January 20, 2024

news_malayalam_metrash_updates

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സോഷ്യൽ സർവീസ് സേവനങ്ങൾ ഇനി മുതൽ മെട്രാഷ് 2 ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ 'കമ്യുണിക്കേറ്റ് വിത്ത് അസ്'(Communicate with us) എന്ന ഓപ്‌ഷനിലെ 'കമ്മ്യൂണിറ്റി പോളിസി' ഓപ്ഷൻ ക്ലിക്ക് ചെയ്താൽ 'സോഷ്യൽ സർവീസസ്' എന്ന ഓപ്ഷൻ കാണാം. ഈ സോഷ്യൽ സർവീസസ് ഓപ്‌ഷനിലൂടെയാണ് ഇത്തരം സേവനങ്ങൾക്ക് അപേക്ഷിക്കേണ്ടത്. 

 

പേര്, വിലാസം, ഖത്തർ ഐ.ഡി നമ്പർ, ആവശ്യമുള്ള സേവനം എന്നിവ മെട്രാഷിൽ അപ്ഡേറ്റ് ചെയ്യണം. കുടുംബപരമായ തർക്കങ്ങൾ, പെരുമാറ്റ പ്രവണത, തർക്കങ്ങൾ രമ്യമായി പരിഹരിക്കുക, സോഷ്യൽ സപ്പോർട്ട്, ബിഹേവിയറൽ കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾ മെട്രാഷിൽ ലഭ്യമാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News