Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
സൽവ റോഡിലെ മാനസികാരോഗ്യ ആശുപത്രി സേവനങ്ങൾ താൽക്കാലികമായി മിസൈദ് ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നു 

October 25, 2023

news_malayalam_hospital_updates_in_qatar

October 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സൽവ റോഡിലെ സൈക്യാട്രിക് ഹോസ്പിറ്റലിലെ മാനസികാരോഗ്യ ഇൻപേഷ്യന്റ് സേവനങ്ങൾ താൽക്കാലികമായി അൽ വക്രയിലെ മിസൈദ് ജനറൽ ആശുപത്രിയിലേക്ക് (എംജിഎച്ച്) മാറ്റുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി ) അറിയിച്ചു. സൽവ റോഡിൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. 
 
ഈ മാസം (ഒക്ടോബർ) അവസാനക്കുന്നതിന് മുമ്പ് സർവീസുകളുടെ സ്ഥലം മാറ്റം ആരംഭിക്കും. സർവീസുകളുടെ സ്ഥലം മാറ്റിയതിന് ശേഷം ആശുപത്രിയിലെ രോഗികളെയും മാറ്റുന്നതായിരിക്കും.

അതേസമയം, രോഗികൾക്ക് ഇൻപേഷ്യന്റ് യൂണിറ്റിൽ ആവശ്യമായ എല്ലാ ചികിത്സാ പദ്ധതികളും മിസൈദ് ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News