Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫലസ്തീന് ഐക്യദാർഢ്യം,മാട്ടൂൽ കൂട്ടം ദോഹയിൽ നടത്താനിരുന്ന ആഘോഷപരിപാടികൾ മാറ്റിവെച്ചു 

November 21, 2023

Malayalam_News_Qatar

November 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹയിലെ കണ്ണൂർ മാട്ടൂൽ നിവാസികളുടെ കൂട്ടായ്മയായ ഖത്തർ മാട്ടൂൽ കൂട്ടം ഡിസംബർ ഒന്നിന് നടത്താനിരുന്ന രിഹ്ല സീസൺ 4 ആഘോഷ പരിപാടികൾ മാറ്റിവെച്ചു.ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിലും ക്രൂരമായ നരമേധത്തിലും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പരിപാടി മാറ്റിവെച്ചതെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഡിസംബർ ഒന്ന് വെള്ളിയാഴ്ച ഫലസ്തീൻ സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്.അതേസമയം,പരിപാടിയുടെ തയാറെടുപ്പിനും വിജയത്തിനുമായി പ്രയത്‌നിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പരിപാടിയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News