Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ സദാചാര നിയമം ലംഘിച്ച 251 മസാജ് പാർലർ തൊഴിലാളികളെ അറസ്റ്റ് ചെയ്തു

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പൊതു ധാർമികത ലംഘിച്ച കുറ്റത്തിന് ഖത്തറിലെ വിവിധ മസാജ് പാർലറുകളിലെ 251 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ)  എക്‌സ് (ട്വിറ്റർ) സമൂഹ മാധ്യമ അക്കൗണ്ടിൽ അറിയിച്ചു. 

വാണിജ്യ-വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ  മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് മസാജ് പാർലറുകളിൽ വ്യാപക പരിശോധന നടത്തിതായി മന്ത്രാലയം വ്യക്തമാക്കി.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലരെ പൊതു ധാർമ്മികത ലംഘിച്ചതിനും,  മറ്റു ചിലരെ ലൈസൻസുകളിൽ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വിശദീകരിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News