Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖ​ത്ത​ർ ഫുട്ബോൾ ടീമിന്റെ മുഖ്യ പ​രി​ശീ​ല​ക​നാ​യി മാ​ർ​ക്വേ​സ് ലോ​പ​സ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു 

February 24, 2024

news_malayalam_sports_news_updates

February 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: 2026 വരെ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായി തുടരാൻ സ്പാനിഷ് പരിശീലകൻ മാർക്വേസ് ലോപ്പസ് കരാറിൽ ഒപ്പുവെച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) പ്രഖ്യാപിച്ചു. പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ് ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ തന്നെ ഖ​ത്ത​റിന് ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ടം സ്വന്തമാക്കാൻ ​മാ​ർ​ക്വേ​സിന് സാധിച്ചിരുന്നു . 

അ​ൽ ബി​ദ ട​വ​റി​ലെ ക്യു.​എ​ഫ്.​എ ഓ​ഫീസി​ൽ ഇന്നലെ (വെ​ള്ളി​യാ​ഴ്ച) ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ൽ അ​ൻ​സാ​രി​യും കോ​ച്ചും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ വ​ക്ര ക്ലബ്ബിൽ ​നി​ന്നാ​ണ് മാ​ർ​ക്വേ​സ് ദേ​ശീ​യ ടീ​മി​ന്റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​യെ​ത്തു​ന്ന​ത്. കോ​ച്ചി​നെ ദേ​ശീ​യ ടീ​മി​ലേ​ക്ക് ന​ൽ​കി​യ അ​ൽ വ​ക്ര ടീമിന് ക്യു.​എ​ഫ്.​സി ന​ന്ദിയും അ​റി​യി​ച്ചു.

​ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​യി​രു​ന്നു മാ​ർ​ക്വേ​സ് ലോ​പ​സ് ദേ​ശീ​യ ടീ​മി​ന്റെ താ​ൽ​കാ​ലി​ക പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. പോ​ർ​ച്ചുഗീ​സു​കാ​ര​നാ​യ മുൻ പരിശീലകൻ കാ​ർ​ലോ​സ് ക്വി​റോ​സി​ന് പ​ക​ര​ക്കാ​ര​നായാണ് ലോപ്പസ് എത്തുന്നത്. മാ​ർ​ച്ച് 21ന് നടക്കുന്ന ​ലോ​ക​ക​പ്പ് യോ​ഗ്യ​താ മത്സരത്തി​ൽ ലോ​പ​സി​ന്റെ പരിശീലനത്തിൽ ഖത്തർ ടീം മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News