Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പി.എസ്.ജിയു​ടെ പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ താ​രം മാ​ർ​കോ വെ​റാ​റ്റി ഖത്തറിലെ അ​ൽ അ​റ​ബി​ ക്ലബ്ബിലേക്ക് 

September 14, 2023

Qatar_News_Malayalam

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഇ​റ്റ​ലി​യു​ടെ പ്രമുഖ ഫുട്ബോൾ താ​ര​മായ മാ​ർ​കോ വെ​റാ​റ്റി ഖ​ത്ത​റിലെ അ​ൽ അ​റ​ബി​ ക്ലബ്ബിൽ ചേർന്നതായി അധികൃതർ പ്രഖ്യാപിച്ചു. പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്‌​നി​ൽ (പി.എസ്.ജി) ​നി​ന്നാണ് അ​ൽ അ​റ​ബി​യിലേക്ക് താരം എത്തുന്നത്. ദോ​ഹ​യി​ലെ അ​സ്‌​പെ​റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ താരത്തെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കിയതായും അധികൃതർ അറിയിച്ചു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു പി​ന്നാ​ലെ താ​രം ക്ല​ബു​മാ​യു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും. 

30 കാരനായ മിഡ്‌ഫീൽഡറുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. എക്‌സ്‌പോ സ്റ്റാർസ് ലീഗിന്റെ (ഇഎസ്‌എൽ) അടുത്ത റൗണ്ടിൽ താരം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

2012 മു​തൽ മാർക്കോ പി.​എ​സ്.​ജി​യു​ടെ മിഡ്‌ഫീൽഡറായിരുന്നു. അ​ൽ അ​റ​ബി​യിലെ സെ​ന​ഗാ​ളി​ലെ അ​ബ്ദോ ദി​യാ​ലോ, ബ്ര​സീ​ലി​യ​ൻ മിഡ്‌ഫീൽഡർ റാ​ഫി​ഞ്ഞ അ​ൽ​ക​ന്റാ​ര, സി​റി​യ​ൻ സ്‌​ട്രൈ​ക്ക​റാ​യ ഉ​മ​ർ അ​ൽ സൗ​മ, തു​നീ​ഷ്യ​യു​ടെ യൂ​സ​ഫ് മ​സാ​കി​നി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും താരം കളിക്കുന്നത്. ഏ​ക​ദേ​ശം 50 ദ​ശ​ല​ക്ഷം യൂ​റോ​ക്കാ​ണ് ഇ​റ്റാ​ലി​യ​ൻ താ​രം അൽ-അറബിയിൽ എത്തുന്നത്.

ബ്ര​സീ​ൽ താ​രം ഫി​ലി​പ് കു​ടീ​​ന്യോ​യെ അ​ൽ ദു​ഹൈ​ൽ ക്ലബ് സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാർക്കോയെ അ​ൽ അ​റ​ബി സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News