Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിലെ അഞ്ച് ലുസൈല്‍ ട്രാം സ്റ്റേഷനുകളുടെ പേര് മാറ്റി

December 16, 2023

 Malayalam_Qatar_News

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലുസൈല്‍ സിറ്റിയിലെ അഞ്ച് സ്‌റ്റേഷനുകള്‍ക്ക് ലുസൈല്‍ ട്രാം പുതിയ പേരുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് ലൈനിലെ സ്‌റ്റേഷനുകളാണ് പുനര്‍നാമകരണം ചെയ്തത്. പുതിയ പേരുകള്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 

എനര്‍ജി സിറ്റി സൗത്ത് സ്റ്റേഷന്‍ ഇനിമുതല്‍ അല്‍-വെസില്‍ എന്ന് അറിയപ്പെടും. ലുസൈല്‍ സെന്‍ട്രല്‍ ഇനിമുതല്‍ താര്‍ഫത്ത്- സൗത്ത് എന്നും എസ്പ്ലനേഡ് മറീന - നോര്‍ത്ത് എന്നും അറിയപ്പെടും. മറീന പ്രൊമെനേഡിന്റെ പുതിയ പേര് മറീന- സെന്‍ട്രല്‍ എന്നാക്കി. മറീന സ്റ്റേഷന്‍ മറീന- സൗത്ത് എന്നും പുനര്‍നാമകരണം ചെയ്തു. 

അതേസമയം പേരുകള്‍ മാറ്റിയെങ്കിലും ട്രാമുകളുടെ സര്‍വീസുകളും റൂട്ടുകളും മാറ്റമില്ലാതെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News