Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡ് പ്രധാന റോഡ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി വരെ അടച്ചിടും

December 28, 2023

news_malayalam_road_closure_in_qatar

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡ് പ്രധാന റോഡ് ഞായറാഴ്ച (ഡിസംബര്‍ 31) മുതല്‍ ഫെബ്രുവരി 17 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ലുസൈല്‍ സിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന പരിപാടികള്‍ക്കുള്ള സജ്ജീകരണങ്ങള്‍ക്കായാണ് പ്രധാന റോഡ് അടയ്ക്കുന്നതെന്ന് ഇന്റസ്റ്റഗ്രാം അടിക്കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

അതേസമയം പുതുവത്സരോഘോഷങ്ങളുടെ ഭാഗമായി ലുസൈല്‍ ബൊളിവാര്‍ഡില്‍ ആഘോഷപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിക്കെട്ട്, ലേസര്‍ ഷോ, ഫുഡ് ഫെസ്റ്റ് എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി ഒന്ന് വരെ രണ്ട് ദിവസങ്ങളില്‍ പരിപാടി നടക്കുമെന്ന് ലുസൈല്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News