Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ലൈറ്റ് ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കം

February 19, 2024

news_malayalam_event_updates_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ലൈറ്റ് ഫെസ്റ്റിവലിന് ബുധനാഴ്ച (ഫെബ്രുവരി 21) തുടക്കമാവും. ‘ലുമിനസ് ഫെസ്റ്റിവൽ’ എന്ന പേരിലാണ് പ്രദർശനം ആരംഭിക്കുന്നത്. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ മാര്‍ച്ച് 2 വരെ തുടരും. ലുസൈല്‍ ബൊളിവാര്‍ഡിലെ അല്‍ സാദ് പ്ലാസയിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതലാണ് പ്രദർശനം. 

20 ഓളം ഇന്ററാക്ടീവ് ഇന്‍സ്റ്റാളേഷനുകള്‍, അഞ്ച് സോണുകള്‍, ലൈവ് മാസ്‌കറ്റുകള്‍, രാജ്യാന്തര-പ്രാദേശിക കലാകാരന്മാരുടെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഖത്തറി സംസ്കാരങ്ങളും സമകാലിക സംസ്‌കാരങ്ങളും അടിസ്ഥാനമാക്കി കാൻഡല, ബൂഗി വൂഗി തുടങ്ങിയ പ്രശസ്ത വിനോദ ടീമുകളുടെ പ്രകടനങ്ങളും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും.

ലുമിനസ് ഫെസ്റ്റിവലിലെ സോണുകൾ

1) ഗേറ്റ്‌വേ: 

സന്ദർശകരെ സ്വാഗതം ചെയ്യുന്ന ഗേറ്റ്‌വേ സോണിൽ ചലിക്കുന്ന ലൈറ്റുകളും വലിയ പ്രൊജക്ഷനുകളും  ഉണ്ടായിരിക്കും. അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോ 'ലൈംലൈറ്റ്' ആണ് സോണിലെ ഇൻസ്റ്റാളേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2) എർത്ത്: 

എർത്ത് സോണിൽ അമിഗോ & അമിഗോ ഡിസൈനുകൾ ഉണ്ടാകും. പ്രകൃതിയുടെ ഘടകങ്ങളെ പ്രതിനിധീകരിക്കുന്ന ഫ്ലൂറസെന്റ്, ഗാർഡൻ-തീം ഇൻസ്റ്റാളേഷനുകളും പ്രദർശിപ്പിക്കുന്നുണ്ട്. 

3) വാട്ടർ: 

വാട്ടർ സോണിലെ ഡിസൈനുകൾ അറ്റലിയർ സിസുവും ചൈന ലൈറ്റ് ഫെസ്റ്റിവൽ ബി.വിയും ചേർന്നാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി സമുദ്ര മൂലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാട്ടർ സോൺ സന്ദർശകർക്ക് സമുദ്രത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവസരമൊരുക്കും.

4) ഫയർ: 

ഡിജിറ്റൽ ആർട്ട് പ്രൊജക്ഷൻ (ഡിഎപി) വഴി ഇഗ്നിഷനിൽ നിന്നും പടക്കങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഇന്ററാക്ടീവ് ഇൻസ്റ്റാളേഷനുകളിലൂടെ ഫയർ സോൺ സദർശകർക്ക് വിസ്മയമാകും. 

5) എയർ: 

സന്ദർശകരെ ക്ലൗഡ് 9-ൽ ആകൃഷ്ടരാക്കുന്ന പ്രകാശ സൗന്ദര്യത്തോടെ, എയറും സ്പേസും അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികൾ എയർ സോണിൽ അവതരിപ്പിക്കും. ഓസ്‌ട്രേലിയൻ ഡിസൈൻ സ്റ്റുഡിയോ ഐറീനയാണ് സോണിന്റെ പ്രധാന ഡിസൈനർ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News