Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ റമദാനില്‍ ആട്ടിറച്ചിക്ക് സബ്‌സിഡി അനുവദിക്കും

March 06, 2024

news_malayalam_lamb_meat_subsidy_in_qatar_during_ramadan

March 06, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ:  ഖത്തറില്‍ റമദാനോടനുബന്ധിച്ച് ആട്ടിറച്ചിക്ക് സബ്സിഡി അനുവദിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയം, വിദാം ഫുഡ് കമ്പനി എന്നിവരുമായി സഹകരിച്ച് ആട്ടിന്‍ മാംസത്തിന് സബ്‌സിഡി അനുവദിക്കാനുള്ള നടപടികള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം ആരംഭിച്ചു. അടുത്ത വ്യാഴാഴ്ച മുതല്‍ അനുവദിക്കുന്ന വിലക്കിഴിവ് റമദാന്‍ അവസാനം വരെ തുടരും.

റമദാനില്‍, പൗരന്മാര്‍ക്ക് ന്യായമായ വിലയില്‍ ആട്ടിറച്ചിയുടെ ലഭ്യത ഉറപ്പാക്കുക, വിപണിയില്‍ വില സ്ഥിരത നിലനിര്‍ത്തുക, സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കരാര്‍ പ്രകാരം, 30,000 പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആടുകളെ കുറഞ്ഞ വിലയ്ക്ക് പൗരന്മാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിശദീകരിച്ചു. 

ഓരോ വ്യക്തിക്കും രണ്ട് കിലോ വീതമായിരിക്കും ലഭിക്കുക. ഐഡി കാര്‍ഡുകള്‍ കയ്യില്‍ കരുതണം. അല്‍ ഖോര്‍, അല്‍ ഷമാല്‍,  ഉം സലാല്‍, അല്‍ വക്ര, അല്‍ ഷഹാനിയ എന്നിവിടങ്ങളിലെ വിദാം ഫുഡ്‌സിന്റെ ഷോപ്പുകളില്‍ എത്തി സബ്‌സിഡി വിലയില്‍ ആട്ടിറച്ചി വാങ്ങാം. കമ്പനിയുടെ ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെയും വിലക്കിഴിവ് ലഭിക്കും. 

പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആട്ടിറച്ചികള്‍ക്ക് ( 30 കിലോയോ അതില്‍ കൂടുതലോ) ആയിരം ഖത്തര്‍ റിയാലായിരിക്കും വില. ഇറച്ചി തയ്യാറാക്കുന്നതിന് 16 റിയാലും ചുമക്കുന്നതിന് 34 റിയാലും അധികമായി ഈടാക്കും. ഹോം ഡെലിവറി സേവനങ്ങള്‍ക്ക് 15 റിയാലും ഈടാക്കും.

പ്രായമായവര്‍ക്കും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വിഭാഗമായി തിരിച്ച് പ്രത്യേക എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റുകളില്‍ ഇറച്ചി വില്‍പ്പന നടത്തുമെന്ന് കമ്പനി അറിയിച്ചു. അതേസമയം രാജ്യത്തെ എല്ലാ വിപണന കേന്ദ്രങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കാമ്പെയ്ന്‍ ശക്തമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


 


Latest Related News