Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഓക്‌സിജന്‍ പാര്‍ക്കില്‍ ലേഡീസ് നൈറ്റ് സംഘടിപ്പിക്കുന്നു

November 09, 2023

Malayalam_Gulf_News

November 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലേഡീസ് നൈറ്റ് അടുത്തയാഴ്ച എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കില്‍ ആരംഭിക്കും. നവംബര്‍ 14, 15 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ വൈകിട്ട് 6 മണിമുതല്‍ 10 മണി വരെയാണ് പരിപാടികള്‍ നടക്കുക. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സുംബ, കിക്ക് ബോക്‌സിംഗ്, 3 കിലോമീറ്റര്‍ ഓട്ടം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ രുചിക്കുന്നതിനും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവസരം ലഭിക്കും. പരിപാടിയല്‍ നിന്നുള്ള വരുമാനം ഫലസ്തീന്‍ ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. 

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം ഓക്‌സിഡന്‍ പാര്‍ക്കില്‍ ലേഡീസ് നൈറ്റ് നടക്കും. പ്രവേശനം സൗജന്യമാണ്. ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയില്‍ ലഭ്യമായ എഡ്യൂക്കേഷന്‍ സിറ്റി ആപ്പിലൂടെ നിര്‍ദ്ദിഷ്ട സെഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News