May 15, 2024
May 15, 2024
ദോഹ: ഖത്തറിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കോട്ടയം ജില്ലാ ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ(കൊഡാക)ഖത്തറിൽ എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ് എന്ന പേരിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു.ഗായകരായ കണ്ണൂർ ഷെരീഫ്,ലക്ഷ്മി ജയൻ,സിയാദ് എന്നിവർ ഒരുമിക്കുന്ന സംഗീത പരിപാടിക്കൊപ്പം മഹേഷ് കുഞ്ഞുമോനും വേദിയിൽ എത്തും.കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോൻ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വേദിയിൽ എത്തുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഖത്തറിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കുമെന്ന് സംഘാടകർ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കുറഞ്ഞത് 500 താഴ്ന്ന വരുമാനക്കാരായ പ്രവാസികളെ സൗജന്യമായി ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപെടുത്താനാണ് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.എസ്.എ.എ ടൈപ് -1 രോഗം ബാധിച്ച അഞ്ചുമാസം പ്രായമായ മൽഖാ റൂഹിയുടെ ചികിത്സക്കായി ഖത്തർ ചാരിറ്റി നടത്തുന്ന ധനസമാഹരണത്തിലേക്ക് സംഭാവനകൾ സമാഹരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും കൊഡാക രക്ഷാധികാരി ജോപ്പച്ചൻ തെക്കേക്കൂറ്റ് അറിയിച്ചു.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ കായികാധ്യാപകന്‍ സ്റ്റീസണ്‍, സിനിമാ ഗാനരചയിതാവും കൊടാക കള്‍ച്ചറല്‍ സെക്രട്ടറിയുമായ ജിജോയ്, ചാരിറ്റി പ്രവര്‍ത്തന മേഖലയിലെ കരീം ലംബ, ഗാര്‍ഡനിംഗില്‍ പ്രശസ്തി നേടിയ നിസാ സിയാദ് എന്നിവരെ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജോപ്പച്ചന്‍ തെക്കേകുറ്റ്, ജെയിംസ്, സിയാദ്, ലക്ഷ്മി ജയന്‍, ശംസുദ്ദീന്‍, ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഡി.പി.എസ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടി നടക്കുക.കൂടുതൽ വിവരങ്ങൾക്ക് 7775 2195,3358 2135,3314 2643 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F