Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ദേശീയ കായിക ദിനം: കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു 

February 15, 2024

news_malayalam_kmcc_updates

February 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഖത്തർ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം  സംഘടിപ്പിച്ചു. ശഹാനിയയിലെ അൽ കാദി പാർക്കിൽ “???????????????????? ???????? ???????? ????????????????????????-0????” "???????????????? ???????? ????????????????" എന്ന പേരിലാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. 

ഖത്തർ കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ സാഹിബ് ഉദ്‌ഘാടനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി അബീ മർസാദ് സ്വാഗതവും പ്രസിഡന്റ് അൻവർ അഞ്ചില്ലത്ത് അധ്യക്ഷതയും വഹിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മണ്ഡലത്തിലെ സീനിയർ നേതാവ് കെ.പി അഹ്‌മദ്‌ സാഹിബിന് യാത്രയയപ്പും നൽകി. 

ഖത്തർ കെഎംസിസി വനിതാ വിങ്ങിന്റെ വൈസ് പ്രെസിഡന്റായി തിരിഞ്ഞെടുക്കപെട്ട ഡോ. ബുഷ്‌റ അൻവറിനെ ഉപഹാരം നൽകി ആദരിച്ചു. 
മണ്ഡലത്തിലെ സീനിയർ നേതാക്കന്മാരായ എംവി ബഷീർ  ,എം ടി പി മുഹമ്മദ് കുഞ്ഞി ,എൻ എ ബഷീർ , എംവി അഷ്‌റഫ്  ,സമീർ ഉടുമ്പുന്തല  ,എം എ നാസർ കൈതക്കാട് ,ശംസുദ്ധീൻ ഉദിനൂർ,മൻസൂർ റഹ്മാൻ ,റാഷിദ് എ വി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. 

ഇശൽ വിരുന്ന്, പരിചയപ്പെടൽ, വിവിധ ഗ്രൂപ്പ്-വ്യക്തിഗത മത്സരങ്ങൾ, ക്വിസ് മത്സരം, പെനാൽറ്റി ഷൂട്ട്ഔട്ട്, കുളം കര മത്സരം, ബലൂൺ വാക്ക്, പിരമിഡ് മത്സരങ്ങൾ, വടം വലി മത്സരം, CPR പരിശീലന ക്ലാസ്‌, എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും നൽകി. മണ്ഡലം സെക്രട്ടറി റഫീഖ് റഹ്‌മാനി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News