Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തർ കെ.എം.സി.സി ഹെൽത്ത്‌ വിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി 

January 23, 2024

news_malayalam_kmcc_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മറ്റിയുടെ ഹെൽത്ത്‌ വിംഗിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച (ജനുവരി 19) വൈകീട്ട് ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച 'മി ഡിസൈൻ' ലോഞ്ചിംഗ് സെഷൻ കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. 
 
ഹെൽത്ത്‌ വിംഗ് ചെയർമാൻ ഡോ. ഷഫീക് താപ്പി അധ്യക്ഷത വഹിച്ചു. ഹെൽത്ത് വിംഗ് ലോഗോ ലോഞ്ചിങ് ഹമദ് ജനറൽ ആശുപത്രി നേഫ്രോളജി സീനിയർ കൺസൾട്ടന്റും ഡെപ്യൂട്ടി ചീഫുമായ ഡോ. മുഹമ്മദ്‌ അൽ കഅബി നിർവഹിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, സെക്രട്ടറി ഷംസുദ്ധീൻ വാണിമേൽ, ഡോ. മോഹൻ തോമസ്, അഷ്റഫ് വെൽകെയർ, പാനൂർ മുനിസിപ്പൽ ചെയർമാൻ നാസർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഉപദേശക സമിതി ആക്ടിംഗ് ചെയർമാൻ എസ്.എ.എം. ബഷീർ, വൈസ് ചെയർമാൻമാരായ പി.വി. മുഹമ്മദ് മൗലവി, സി.വി. ഖാലിദ്, ഐ.ഡി.സി. പ്രസിഡന്റ് ഡോ. സൈബു, റാഹ ഹെൽത്ത്‌ കെയർ ഡയറക്ടർ അർഷാദ് അൻസാരി, അഷ്‌റഫ് സഫ വാട്ടർ, അഷ്‌റഫ് വെൽകെയർ, അബീർ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ മിത്ലാജ്, ഫിസിയോ തെറാപ്പി അസോസിയേഷൻ പ്രസിഡന്റ് ഷാഫി തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഹെൽത്ത് വിംഗ് നടപ്പിലാക്കാൻ  ഉദ്ദേശിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് അക്ബർ ടി.പി, ഡോ. നവാസ്, ഡോ. ഫാസിൽ, ഡോ. ഫർഹാൻ, ബാസിത്, നബീൽ, ജബ്ബാർ, ഷഹസാദ് എന്നിവർ വിശദീകരിച്ചു.  

കെ.എം.സി.സി. ഖത്തർ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികൾ, സബ്കമ്മിറ്റി ഭാരവാഹികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. നബീൽ ശരീഫ് ദാർ  ഖിറാഅത്തും, ഹെൽത്ത് വിംഗ് ജനറൽ കൺവീനർ ലുത്ത്ഫി കലമ്പൻ എന്നിവർ സ്വഗതവും, വൈസ് ചെയർമാൻ സുഹൈൽ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News