Breaking News
ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നു,ഗസ പുനർനിർമാണ പദ്ധതി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് സമർപ്പിച്ചു | പാലക്കാട് സ്വദേശി കുവൈത്തിൽ അന്തരിച്ചു | ഖത്തറിലെ ചെസ് പ്രേമികൾക്കായി യാസ് ഖത്തർ പ്രഥമ ചെസ്സ് ചാമ്പ്യൻഷിപ്പ്,രജിസ്‌ട്രേഷൻ തുടങ്ങി | ഖത്തറിൽ നാളെ കുട്ടികളുടെ ഗരംഗാവോ ആഘോഷം,പ്രധാന വേദികളും സമയവും | റമദാൻ ക്വസ്റ്റ്' സീസൺ-2 മെഗാ ലൈവ് ക്വിസ്; നാളെ ഖത്തർ സ്‌പോർട്സ് ക്ലബ്ബിൽ | ഖത്തറിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു | ഉംറ തീർത്ഥാടകയായ തിരുവനന്തപുരം സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു | ലഹരി വ്യാപനത്തിന്റെ ഉത്തരവാദി സർക്കാരുകളാണ്,കർശന നടപടികൾ വേണമെന്ന് ഖത്തർ പാലക്കാട് കെഎംസിസി | ബിരുദമുണ്ടോ,ഖത്തറിലെ പ്രമുഖ മെഡിക്കൽ കമ്പനിയിൽ ജോലി ഒഴിവ് |
മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

May 06, 2024

news_malayalam_officials_visiting_uae

May 06, 2024

ന്യൂസ്‌റൂം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് (തിങ്കൾ) പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും കുടുംബാഗങ്ങളും ദുബായിലേക്ക് പോയത്. മകനെ കാണാനാണ്‌ യാത്ര എന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് (ഞായർ) മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രാനുമതി കിട്ടിയത്. വിവിധ ജില്ലകളിലെ പൊതുപരിപാടികൾ മാറ്റിവെച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. പൊതുപരിപാടികൾ പിന്നീട് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാണ് തിരിച്ച് വരുന്നത് എന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News