Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കേരളാ ബിസിനസ് ഫോറം ഖത്തർ (കെ ബി എഫ്) ദേശീയ കായിക ദിനത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

February 19, 2024

news_malayalam_local_organizations_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : കെ ബി എഫ് ഖത്തർ, ഖത്തർ സ്പോർട്സ് ഡേയോട് അനുബന്ധിച്ചു കുടുംബ സംഗമം നടത്തി. ഉം അൽ അഫായിലുള്ള ഫാം ഹൗസിൽ  നടന്ന പരിപാടിയിൽ മുന്നൂറോളം കെ ബി എഫ് കുടുംബാഗങ്ങൾ പങ്കെടുത്തു.

കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും ഫുട്ബോൾ, വോളി ബോൾ, ചെസ്സ്, ടേബിൾ ടെന്നീസ്, ബോർഡ് ഗെയിംസ് തുടങ്ങി നിരവധി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

പ്രസിഡന്റ് അജി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ഐ ബി പി സി വൈസ് പ്രസിഡന്റ് സന്തോഷ് ടി വി ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ, ജനറൽ സെക്രട്ടറി മൻസൂർ മൊയ്‌ദീൻ, ട്രെഷറർ നൂറുൽഹഖ്, ജയപ്രസാദ് ജെ പി, ഹംസ സഫർ, ഷബീർ മുഹമ്മദ്,  അബ്ദുൽ ഗഫൂർ, വിപിൻ വാസു, അജയ് പുത്തൂർ, അഭിലാഷ് രാധാകൃഷ്ണൻ, ഷിംന ജയവൽസൻ, ശിഹാബ് ഷെരീഫ്, ബീന മൻസൂർ, ബിന്ദു കരുൺ, സെറീന ഹംസ, പല്ലവി ജയരാജ്, ബിജു സി കെ, സിൻറ്റോ ജോർജ്, എന്നിവർ നേത്രത്വം നൽകിയ പരിപാടിയുടെ മുഖ്യ സംഘാടകൻ ജോയിന്റ് സെക്രട്ടറി സോണി എബ്രഹാം ആയിരുന്നു

കെ ബി എഫ് അഡ്വൈസറി ബോർഡ് അംഗങ്ങൾ നാരായണൻ വി എസ്, അബ്ദുല്ല തെരുവത്ത്, ജയരാജ് കെ ആർ, ശിഹാബ് ഷെരീഫ്, ഐ സി സി പ്രസിഡന്റ് മണികണ്ഠൻ എ പി, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി നിഹാദ് അലി, മുതിർന്ന കെ ബി എഫ് അംഗങ്ങളായ പി എൻ ബാബുരാജൻ, ഉസ്മാൻ കല്ലൻ, ഹൈദർ ചുങ്കത്തറ,  ഖലീൽ പരീദ്, ഗിരീഷ് പിള്ള, നിഷാം ഇസ്മായിൽ, ഊണ്ണിക്കൃഷ്ണൻ നായർ, ജലീൽ കാവിൽ, അബ്ദുൽ റഹ്മാൻ കരിഞ്ചോല, ഡോക്ടർ ഹംസ വി വി, ജയപാൽ  എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു

ഖത്തർ ഇന്ത്യ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ചു നടത്തിയ കെ ബി എഫ് കപ്പ് വടം വലി മത്സരത്തിൽ പത്തു പുരുഷ ടീമുകളും, അഞ്ചു വനിതാ ടീമുകളും പങ്കെടുത്തു. പുരുഷന്മാരുടെ വിഭാഗത്തിൽ  അംവാജ് ഡ്രിങ്കിങ് വാട്ടർ സ്പോൺസർ ചെയ്ത സാക് ബി ടീം ടീമും, വനിതകളുടെ വിഭാഗത്തിൽ ഷാർപ് ഹീൽസ് ഓറഞ്ച് ടീമും ജേതാക്കളായി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News