Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ കുട്ടികളെ ഫുട്‍ബോൾ പരിശീലിപ്പിക്കാൻ കേരളാ ബ്ളാസ്റ്റേഴ്സ് എത്തുന്നു,പരിശീലനം സെപ്തംബർ 2 ന് ആരംഭിക്കും

August 24, 2023

August 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മേൽനോട്ടത്തിൽ ഖത്തറിലെ കുട്ടികളിൽ നിന്ന് മികച്ച താരങ്ങളെ വാർത്തെടുക്കാൻ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

യങ് ബ്ളാസ്റ്റേഴ്സ് സ്‌പോർട്ഹുഡ് അക്കാദമിക്ക് കീഴിൽ ദോഹയിലെ കേംബ്രിഡ്‌ജ് ഇന്റർനാഷണൽ സ്‌കൂൾ,അൽ ജസീറ അക്കാദമി ഗ്രൗണ്ടുകളിലാണ് സെപ്തംബർ 2 മുതൽ പരിശീലനം നടക്കുക.4 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രേവേശനം 

കാല്പന്തുകളിലയിലെ മികവ് പരിപോഷിപ്പിക്കുന്നതിന് കേരളത്തിലെ മികച്ച പരിശീലകരുടെ കീഴിലായിരിക്കും പരിശീലനം നൽകുക.പെൺകുട്ടികൾക്കായി പ്രത്യേകം ബാച്ചുകൾ ഉണ്ടായിരിക്കും.

ഫീസ് ഉൾപെടെയുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് അക്കാദമിയുമായുമായി ബന്ധപ്പെടാവുന്നതാണ്.ബന്ധപ്പെടാനുള്ള നമ്പർ : 3348 1833

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9 


Latest Related News